2012, മാർച്ച് 29, വ്യാഴാഴ്‌ച

ലീഗിന്‍റെ അഞ്ചാം മന്ത്രിസ്ഥാനവും പ്രതിസന്ധിയും

ലീഗിന്‍റെ അഞ്ചാം മന്ത്രിസ്ഥാനവും പ്രതിസന്ധിയും

കണ്ണൂരില്‍ പാര്‍ട്ടിയുടെ ഒരു കൊച്ചു പയ്യന്‍ പട്ടാ പകല്‍ അറുകൊല ചെയ്യപെട്ടിട്ടു ചോരയുടെ മണം മാറാത്ത പാശ്ചാതലത്തില്‍ നിന്ന് കൊണ്ട് എങ്ങനെ  കഴിയുന്നു നേതാക്കള്‍ക്കും അണികള്‍ക്കും ഒപ്പം ഒപ്പത്തിനൊപ്പം ഈ അധികാര കൊതി പ്രകടിപ്പിക്കാന്‍.?!!!

കൊലപാതക രാഷ്ട്രീയത്തിനെ എതിര്‍ക്കാനും ചെറുക്കാനും കിട്ടിയ അവസരത്തെ രാഷ്ട്രീയമായി അസാധാരണമാം വണ്ണം പ്രയോജനപ്പെടുത്തേണ്ട ഇത്തരം സന്ദര്‍ഭത്തിലും ലീഗ് നേതാക്കളും അണികളും മന്ദ ബുദ്ധികള്‍ തന്നെ ആയി മാറുന്നതിനു  കാരണം പാര്‍ട്ടിക്ക് രാഷ്ട്രീയപരമായി ആദര്‍ശ മൂല്യ സംഹിതകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാലാകുന്നു.