2016, ഏപ്രിൽ 19, ചൊവ്വാഴ്ച



ഇന്ത്യയില്‍ കോണ്ഗ്രസ് എവിടെയും 

ആസൂത്രിത കലാപം ഉണ്ടാക്കിയിട്ടില്ല




..........കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഒരിടത്തും

കോണ്‍ഗ്രസ്സ് കലാപം ഉണ്ടാക്കിയിട്ടില്ല........ഹൈന്ദവ വര്‍ഗ്ഗീയ

വാദികള്‍ എന്നും കോണ്‍ഗ്രസ്സ് ഭരണതലത്തില്‍ സ്വാധീനം

 (സര്‍ക്കാര്‍ ജോലി, സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകള്‍, പോലീസിലും

 പട്ടാളത്തിലും നിയമനങ്ങള്‍, രാജ്യത്തെ ഏറ്റവും

നിര്‍ണ്ണായകമായ ആഭ്യന്തര മേഖലയില്‍ രഹസ്യ വിഭാഗത്തില്‍

 ജോലി ഇങ്ങനെ പോകുന്നു) ചെലുത്തി അഞ്ചാം പത്തിയായി

 വാഴുന്നതാണ് BJP/VHP/RSS ടീമിന് ഏറ്റവും അനു

 ഗുണം........ഇപ്പോള്‍ അവര്‍ തന്നെ ഭരിക്കുമ്പോള്‍ പഴയ

 കോണ്‍ഗ്രസ്സ് ഭരണ കാലത്തെ പോലെ നേരിട്ട് നിയമനം

 നടക്കില്ല........കാരണം പ്രതിപക്ഷക്കാര്‍ പത്രങ്ങള്‍

 എന്നിവയിലൂടെ കള്ളി പുറത്താകും........BJP/RSS?VHP 

അവരുടെ ആളുകളെ പരിഗണിക്കുന്നു........സ്വജന പക്ഷ പാതം

 കളിക്കുന്നു എന്ന് പറയും.........ജോലിക്ക് കയറുന്നവര്‍ ഒരു

 വേള കോണ്‍ഗ്രസ്സ് കാര്‍ ആയിരിക്കും........അപ്പോള്‍ ആരും

 ഫൗള്‍ വിളിച്ചില്ലെങ്കിലും BJP/RSS/VHP കാര്‍ ഫൗള്‍ വിളിച്ച്

 കൊണ്ട് പറയും.....ഇവിടെ ഇതാ കോണ്ഗ്രസ്സ് കാര്‍

 പിന്നാമ്പുറം നിയമനം അവിഹിതമായി നേടുന്നു

 എന്ന്........ഇതിന്‍റെ കുറച്ച് കൂടി സുതാര്യമായ കീഴ് വഴക്കം

 അറിയണമെങ്കില്‍ PP മുകുന്ദന്‍ തെക്കേ ഇന്ത്യന്‍ കാര്യ

 വാഹക് ആയിരുന്നത് ബാജ്പേയി 5 വര്‍ഷക്കാലം പ്രധാന

 മന്ത്രിയായിരുന്ന കാലത്താണ്.........പ്രസ്തുത കാലയളവില്‍ നവ

 ഉദാര വല്‍ക്കരണം കോണ്‍ഗ്രസ്സ് നടപ്പാക്കിയ കാല

 ഘട്ടമായിരുന്നു.........കേരളത്തില്‍ മുക്ക് മൂലകളില്‍ ഗതാഗത

 സൗകര്യമുള്ള എല്ലാ പാതയോരങ്ങളിലും ചുരുങ്ങിയത് 50

സെന്റ്‌ സ്ഥലം എങ്കിലും ഉള്ള എല്ലാവര്‍ക്കും പെട്രോള്‍

 സ്റ്റേഷന്‍ അനുമതി കിട്ടി........പാതയോരങ്ങളിളുടെ വശങ്ങളില്‍

 സ്ഥലം ഉണ്ടായിരുന്ന എല്ലാ വിഭാഗക്കാര്‍ക്കും

 കിട്ടിഅനുമതി........ഇതിലൂടെ PP മുകുന്ദന്‍ 25 കോടി

 സമ്പാദിച്ചു.........5 കോടി മുകുന്ദന്‍ നേടി ബാക്കി പാര്‍ട്ടിക്ക്

 പോയി......... ഇതാണ് വസ്തുത.........കോണ്‍ഗ്രസ്സ്

 ആയിരുന്നെങ്കില്‍ പ്രസ്തുത അനുമതികള്‍ എല്ലാം തന്നെ

 കോടതി കയറുമായിരുന്നു.........കാരണം കോടതി കയറ്റുക

BJP/RSS/VHP കൂടാതെ താങ്കള്‍ ഇവിടെ പരാമര്‍ശിക്കാത്ത ഇടത്

 പക്ഷവും കക്ഷി ചേരും........അങ്ങനെയാണ് മാര്‍ക്സിസ്റ്റ്‌

 പാര്‍ട്ടിയുടെ ഒരു സ്വഭാവം........ആരെങ്കിലും സര്‍ക്കാര്‍

 അനുമതിയോടെ എന്തെങ്കിലും നേടി 10 കാശുണ്ടാക്കാന്‍

 മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സമ്മതിക്കില്ല.........അവിടെയാണ് അവര്‍

 പച്ച പകല്‍ തന്നെ RSS രൂപം പൂണ്ട് നില്‍ക്കുക........അല്ലാത്ത

 പക്ഷം പാര്‍ട്ടിക്ക് നല്ല ഒരു തുക നല്‍കുകയെങ്കിലും

 നല്‍കണം.........അത് പാര്‍ട്ടി അനുഭാവിയാണെങ്കില്‍

 പോലും........പിന്നെ നിഷ്പക്ഷ മതികളുടെ കാര്യം

 പറയാനുണ്ടോ....?!!!!......




ഇനി നാദാപുരം വാണിമേലില്‍ ഉണ്ടായ മുസ്ലീം ലീഗ് CPM

സംഘട്ടനത്തില്‍ ലീഗുകാരാല്‍ ഒരു CPM കൗമാരക്കാരന്‍

 കൊല്ലപ്പെടുകയുണ്ടായി എന്ന് ഭാഷ്യം..........(കുട്ടിയെ കൊന്നത്

 ലീഗുകാരല്ല എന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മറ്റൊരു

 സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്).........ഇതിന് പ്രതികാരമായി

 ലീഗിനെതിരെ CPM നടത്തിയ കലാപം മുസ്ലീം ലീഗ്

 പ്രവര്‍ത്തകരോ അനുഭാവികള്‍ പോലുമോ അല്ലാത്ത

 വാണിമേല്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലീം

 വീടുകള്‍ക്കെതിരെയും രാത്രിയില്‍ വ്യാപകമായ ആക്രമണം

 നടത്തി........വീടുകളുടെ പോര്‍ച്ചില്‍ നിറുത്തിയിട്ടിരുന്ന മിക്ക

 ഇരുചക്ര വാഹനങ്ങളും കാറുകളും എറിഞ്ഞും അടിച്ചും

 ഉടച്ചും ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കി.........ആളുകള്‍

 ഇല്ലാത്ത വീടുകള്‍ കത്തിക്കുക പോലും

 ഉണ്ടായി.........ഇതാരാണ് ചെയ്തത്.........?!!!!!.......BJPക്കാരും RSS

കാരുംVHPക്കാരും ആയിരുന്നോ.......?!!!!......K വേണു അടക്കം

 ഉള്ള ഒരു സാമൂഹിക സൗഹാര്‍ദ്ദ കൂട്ടായ്മക്കായുള്ള ഒരു

 നിഷ്പക്ഷ ഉന്നത തല സംഘം കലാപാനന്തരം വാണിമേല്‍

 സന്ദര്‍ശിച്ച് വിലയിരുത്തിയത് രാത്രിയുടെ മറവില്‍

 ലീഗുമായോ കൗമാരക്കാരനായ ആണ്‍കുട്ടിയുടെ

 കൊലയുമായോ ഒരു ബന്ധവുമില്ലാത്ത തികച്ചും

 നിരപരാധരായ ഒരു പ്രത്യേക മത വിഭാഗത്തിന്റെ വീടും

 ജീവിത സൗകര്യങ്ങളും വെട്ടയാടപ്പെടുകയായിരുന്നു

 എന്നായിരുന്നു..........എന്തായാലും CPM സംസ്ഥാന ഘടകമോ

 മുസ്ലിം ലീഗോ പരസ്പരം ഈ വിഷയം സംസ്ഥാന തലത്തില്‍

 ഒരു ഏറ്റ് മുട്ടലിനുള്ളതാക്കി പരിണമിപ്പിക്കാതെ ഇരുകൂട്ടരും

 പറഞ്ഞത് ഇത് പ്രാദേശികമായുണ്ടായ ഒരു ഒറ്റപ്പെട്ട സംഭവം

 മാത്രമാണ് എന്നായിരുന്നു.........അതോടെ ആ വിഷയം അവിടെ

 തീര്‍ന്നു........പക്ഷേ പ്രസ്തുത സംഭവത്തില്‍ വീടുകള്‍

 കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും

 വാഹനങ്ങള്‍ കത്തിക്കപ്പെടുകയും തല്ലിത്തകര്‍ക്കപ്പെടുകയും

 ഉണ്ടായത് മുസ്ലീം വിഭാഗത്തിന്‍റെ മാത്രമായിരുന്നു എന്ന്

 നിഷ്പക്ഷ മതികള്‍ വിലയിരുത്തിയ

 സംഭവമായിരുന്നു........ഇനി തെക്കന്‍ കേരളത്തില്‍ മുസ്ലീം

 വിഭാഗങ്ങള്‍ മാത്രം താമസിക്കുന്ന ഒരു കോളനിയില്‍ അര്‍ദ്ധ

 രാത്രിയും കഴിഞ്ഞ സമയം ഉണ്ടായ പോലീസ് നര വേട്ട ........

 ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ച ഒരു യുവാവിനെ പോലീസ്

 ഓടിച്ചിട്ട്‌ പിടിക്കാന്‍ ശ്രമം നടത്തി.........യുവാവ്

 ഓട്ടത്തിനിടയില്‍ കാല്‍ വഴുതി ഒരു കിണറ്റില്‍ വീണ്

 മരിച്ചു........ഇത് സംബന്ധമായി സ്ഥലം SI യെ ഒരു ദിവസം

CPM  പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു SI യെ മാരകമായി

 മര്‍ദ്ദിച്ച് അവശനാക്കി........പോലീസുകാര്‍ കൊല്ലപ്പെട്ട യുവാവ്

 താമസിക്കുന്ന കോളനിയിലെ വീടുകള്‍ രാത്രി റെയിഡ്

 ചെയ്ത് സ്ത്രീകളെയും കുട്ടികളെയും പോലും തല്ലി

 ചതച്ചു........പുരുഷന്മാരില്‍ ഓടി രക്ഷപ്പെടാന്‍ കഴിയാത്തവരെ

 മതിയാവോളം മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത് കൊണ്ട് പോയി.........രാത്രി പോലീസ്

 റെയിഡിനുള്ള സാധ്യത കണ്ട് പുരുഷന്മാരില്‍ യുവാക്കള്‍ പലരും വീട് വിട്ട്

 താമസിച്ചതിനാല്‍ പോലീസിന് വൃദ്ധരെ മാത്രമേ കിട്ടിയുള്ളൂ.........സ്ഥലം SI

 യുമായി നല്ല ബന്ധത്തിലല്ലാതിരുന്ന പ്രദേശത്തെ CPM കാരാണ് SI യെ

 മര്‍ദ്ദിച്ചത്........അതില്‍ കോളനി വാസികളായ ചെറുപ്പക്കാര്‍ ആരും

 ഇല്ലായിരുന്നു........SI യെ മര്‍ദ്ദിച്ചത് യുവാവ് അകാരണമായി കിണറ്റില്‍ വീണ്

 കൊല്ലപ്പെട്ടതിന്റെ പേരില്‍.........എന്നാല്‍ പോലീസ് തെറ്റി ധരിച്ചതാകട്ടെ

 കോളനി നിവാസികളായ യുവാക്കള്‍ എന്നാണ്.........ഇതാണ് DYFI/CPM

 ഒളിയജണ്ട........കേരളത്തില്‍ RSS/BJP ക്ക് സീറ്റ് കിട്ടാതിരിക്കുന്നതിന് കാരണം

 കേരളത്തിലെ ഇടത് പക്ഷം അതേ BJP/RSS (അക്രമ രാഷ്ട്രീയം) സംസ്കാരം

 മറ്റൊരു നിലക്ക് നില നിറുത്തുന്നത് കൊണ്ടാണ്.........