ഒരു ജീവിതം കിട്ടുക എന്നത് മഹാഭാഗ്യമാണെന്ന് നാം തിരിച്ചറിയുമ്പോള്‍ നാം നമ്മെ അറിയുന്നു. ജീവിതത്തിന്റെ പ്രതിസന്ധി ഖട്ടത്തിലും ഇങ്ങനെ തിരിച്ചറിയുന്നവരെ നമുക്ക് ജീവിതത്തെ സമഗ്രമായി കണ്ട ആളുകള്‍ എന്ന് പറയാം. ഈ തിരിച്ചറിവ് എല്ലാ മനുഷ്യര്‍ക്കും പ്രാപ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. പ്രവാചകന്മാര്‍ക്കും അതുപോലെയുള്ള മഹത് വ്യക്തിത്വങ്ങള്‍ക്കും മാത്രമേ ഇങ്ങനെ മനസ്സിലാകൂ എന്ന ഒരു ധാരണയും നമുക്കുണ്ട്.മനുഷ്യര്‍ക്ക് പരസ്പരം അവരുടെ ജീവിതം ഒരു സന്ദേശമാക്കി മാറ്റാന്‍ കഴിയാതിരിക്കുന്നതിനു കാരണം അവരവര്‍ തന്നെ സ്വന്തം ജീവിതം മൌലികമാക്കി തീര്‍ക്കാത്തത് കൊണ്ടാകുന്നു. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തവരായതു കൊണ്ടാകുന്നു മൌലികമായ സന്ദേശം ഓരോ മനുഷ്യനും തന്റെ ചുറ്റുപാടിനോട് പറയാന്‍ കഴിയാതെ പോകുന്നത്. നമ്മുടെ ധാരണ മഹദ് വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ ജീവിതം സന്ദേശമാക്കാന്‍ കഴിയൂ എന്നാകുന്നു. ഈ ധാരണ തികച്ചും തെറ്റാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കൈരളി ടി.വി. പരിപാടിയായ സിനിമാ നടന്‍ ശ്രീ വി.കെ. ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍ ഏറെ ഉപകരിക്കുന്നതാണ്. കൂടാതെ വാര്‍ത്താതിഷ്ടിതമായ മറ്റു പല ചാനലുകളിലും ഉള്ള ഇത്തരം പരിപാടികള്‍ കാണുന്നത് കൂടുതല്‍ ഉപകരിക്കും. ഉദാ: ഏഷ്യാനെറ്റിലെ കേട്ടതും കണ്ടതും അമൃതയിലെ സിറ്റിസെന്‍ ജേര്‍ണലിസ്റ്റ് ഇന്ത്യവിഷന്‍ ടി വി യിലെ കാലിഡോസ്കോപ് എന്നീ പരിപാടികളും ഗുണം ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ