പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കാര്യങ്ങളില്‍ ഇപ്പോള്‍ വന്നിരിക്കുന്ന സ്ഥാപനത്തിന്‍റെ സ്ഥാപക പ്രചോദനമായി വര്‍ത്തിച്ച ഭക്തനെ (ഹൈദരാബാദു കാരനായ ശൈഖ് സയ്യിദ് അഹമ്മദ് മുഹിയുദ്ദീന്‍ നൂരിശാ ജീലാനി) വിസ്മരിച്ചതിലും സ്ഥാപനത്തിന് ഭൂമി നല്‍കിയ കറാച്ചി ബാപ്പു എന്ന വ്യക്തിയെ വിസ്മരിച്ചതിലും പുതുമയൊന്നും ഇല്ല. കാരണം
1. ഇരു വിഭാഗം ആയി സമസ്ത സുന്നി സംഘടന മാറി എന്നത് തന്നെ അവര്‍ ഇരു കൂട്ടര്‍ക്കും ഇസ്‌ലാമികതാല്‍ പര്യങ്ങളേക്കാള്‍ സംഘടനാ താല്‍പര്യമായിരുന്നു വലുത്. അതായത് സംഘടനക്ക് ഇസ്ലാമിക താല്‍പര്യം ഉണ്ടായിരുന്നില്ല എന്ന് വിളിച്ചോതുന്നതായിരുന്നു ഇരു വിഭാഗമായി പിളരുന്നതിനു ചോദകമായി വര്‍ത്തിച്ചത്.
2. എ .പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുടിയുമായി രംഗ പ്രവേശം ചെയ്തപ്പോള്‍ ഇ.കെ വിഭാഗക്കാര്‍ അതിനെ നഖശിഖാന്തം എതിര്‍ത്തത് ഇവിടെയുള്ള ഇസ്ലാമിക ഉത്പതിഷ്ണുത്വ വിഭാഗങ്ങളുടെ വിമര്‍ശനത്തിന്‍റെ ഇസ്ലാമികമായ അന്ത ചോദനകളല്ല ഇ.കെ വിഭാഗം സമസ്ഥ സുന്നിയുടെ വിമര്‍ശനത്തിന് ആധാരശിലകളായി വര്‍ത്തിച്ചത്; പകരം ഇ.കെ വിഭാഗത്തിന് അങ്ങനെ ഒരു മുടി സംഘ ടിപ്പിക്കാന്‍ കഴിയാത്തതില്‍ ഉള്ള സംത്രാസപ്പെടല്‍ മാത്രമാണെന്ന് കാണാം. ഇ.കെ വിഭാഗവും എ .പി. വിഭാഗവും ഒരേ നാണയത്തിന്‍റെ ഇരു പുറം മാത്രമാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ