2013, ജനുവരി 8, ചൊവ്വാഴ്ച


 ''സാഹിത്യം കൊണ്ട് മനുഷ്യനെ നന്നാക്കാന്‍ പറ്റില്ല'' എം.മുകുന്ദന്‍


സാഹിത്യം ഇന്ന് പഴയതുപോലെ ഫലവത്തല്ലെന്നും ഒരു വ്യക്തിയെയും സാഹിത്യംകൊണ്ട് നന്നാക്കാനാവില്ലെന്നും എം. മുകുന്ദന്‍ പറഞ്ഞു. കാരപ്പറമ്പ് വാഗ്ഭടാനന്ദസ്മാരകത്തില്‍ എന്‍. പി. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


സാഹിത്യം കൊണ്ട് മനുഷ്യനെ സ്വാധീനിക്കാന്‍ കഴിയും. സാഹിത്യം കൊണ്ട് എന്നല്ല മനുഷ്യന് നല്ലതായി തോന്നുന്ന എന്ത് കൊണ്ടും മനുഷ്യന്‍റെ ഉള്ളില്‍ സ്വാധീനം ഉളവാക്കാന്‍ കഴിയും. അല്ലാതെ നേര്‍ക്ക്‌ നേര്‍ സാഹിത്യമോ സിനിമയോ സംഗീതമോ മനുഷ്യനെ നേരെയാക്കുകയല്ല ചെയ്യുന്നത്. എന്നാല്‍ ഒരു ചീത്ത വൃത്തി മനുഷ്യന് ആരും മനസ്സിലാക്കി കൊടുക്കുകയോ പഠിപ്പിച്ചു കൊടുക്കെണ്ടതിന്‍റെയോ  ആവശ്യമില്ല. എന്നാല്‍ നന്മ മനുഷ്യരില്‍ ഉളവാകുന്നത് നല്ല മാതൃകകളില്‍ നിന്നും പഠന മനനങ്ങളില്‍ നിന്നും വായനയില്‍ നിന്നും എണ്ണിയാലൊടുങ്ങാത്ത മറ്റനേകം വിലയിരുത്തലുകളില്‍ നിന്നുമാണ്.നന്നേ ചുരുങ്ങിയത് 10 കൊല്ലം (സര്‍ക്കാര്‍ നിര്‍ബന്ധമാക്കി നിയമം ഉണ്ട്. അല്ലെങ്കില്‍ രക്ഷിതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന് അധികാരം ഉണ്ട് ) വിദ്യാലയത്തില്‍ പോകുന്ന ഏക ജീവി മനുഷ്യനാണ്.

ഖുര്‍ ആന്‍ പറഞ്ഞു: ''വായിക്കുക നിന്നെ സൃഷ്ടിച്ച നിന്‍റെ നാഥന്‍റെ നാമത്തില്‍''............. ഇത് ഖുര്‍ ആന്‍ മാത്രം വായിക്കാന്‍ ഉള്ള ആഹ്വാനമല്ല. മുഴുവന്‍ വായനയും ആകുന്നു. അതില്‍ നോവലും കവിതയും പാട്ടും മനുഷ്യന്‍ ഉദ്ദേശിക്കുന്ന അവന്‍റെ പരിധിക്കുള്ളിലുള്ള എല്ലാം ഉള്‍പ്പെടും. പ്രവാചകന് അക്ഷരം നോക്കി വായിക്കാന്‍ അറിയില്ലായിരുന്നു എന്ന കാര്യവും പ്രത്യേകം ഓര്‍ക്കണം. മനുഷ്യന്‍ ചന്ദ്രനില്‍ പോയതും ഒരു വായനയാണ്. സിനിമ കാണലും ഒരു വായനയാണ്. എല്ലാ കാഴ്ചകളും കാഴ്ച്ച മാത്രം അല്ല ഒരു വായനയും കൂടിയാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ