കൊച്ചി മെട്രോ റെയില്‍::
DMRC പ്രധാന പങ്കാളിത്തം വഹിക്കും. ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവ്. ഏഷ്യാനെറ്റ് വാര്‍ത്ത.
http://www.blogger.com/blogger.g?blogID=814210593014458080#allposts/postNum=0
ജനങ്ങളുടെ സമ്മര്‍ദ്ദം മറികടക്കാന്‍ വേണ്ടി മാത്രം സമയം വൈകി ഓടിച്ചു കൊണ്ടിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ വീണ്ടും തിരുനക്കരെ തന്നെയാണ് എത്തി നില്‍ക്കുന്നത്. അതായത് പുറപ്പെട്ടിടത്തു തന്നെ എത്തി നില്‍ക്കുന്നു. ശ്രീ ധരന്‍ കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കും; ദല്‍ഹി മെട്രോ മുഖ്യ പങ്കാളിത്തം വഹിക്കും എന്നും പറഞ്ഞാല്‍ പൊതുജനത്തിന് സമാധാനം ഉണ്ടാക്കാന്‍ മാത്രം ഉള്ള ഒരു പൊയ്മുഖം മാത്രം ആണ് ഇപ്പോഴും തുടരുന്നത്. പഴയ പടിയില്‍ നിന്നും തെല്ലും വ്യത്യാസം ഇല്ലാതെയും എന്നാല്‍ ശ്രീധരന്‍റെ യും ദല്‍ഹി മെട്രോയുടെയും കൃത്രിമ സാന്നിധ്യം കാണിച്ചു കൊണ്ട് എന്തിനാ ണ് ജനങ്ങളെ വഞ്ചിക്കുന്നത്.?!!!!ദല്‍ഹി മെട്രോ ഇതില്‍ പ്രധാന പങ്കാളിത്തം വ ഹിക്കും എന്ന് പറഞ്ഞാല്‍ വേറെയും പ്രധാന പങ്കാളികള്‍ ഉണ്ട് എന്നാണ്. ത ന്നെയുമല്ല കരാര്‍ ദല്‍ഹി മെട്രോക്ക് കിട്ടിയാല്‍ മാത്രമേ ശ്രീധരന് CEO ആകാന്‍ തന്നെ കഴിയുകയുള്ളൂ എന്ന് ശ്രീധരന്‍ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. ഇ വിടെ സമ്പൂര്‍ണ്ണ നിര്‍മ്മാണ കരാര്‍ ദല്‍ഹി മെട്രോക്ക് നല്‍കുന്നില്ല. ജനങ്ങളു ടെ കണ്ണില്‍ പൊടിയിടാന്‍ ഒരു പങ്കാളിത്തം അതിലൂടെ ശ്രീധരന് ഒരു ഉപദേഷ്ടാ വിന്‍റെ സ്ഥാനം. ഇങ്ങനെ ആയിരുന്നെങ്കില്‍ ഇത് ഇത്രയും കാലം വൈകിക്കാതെ ചെയ്യാമായിരുന്നില്ലേ? ജനങ്ങളുടെ എതിപ്പ് വകവെക്കാതെ ആര്‍ജ്ജവത്തോടെ ചെയ്യേണ്ടതായിരുന്നു. എങ്കില്‍ 700 കോടിയില്‍ പരം രൂപ ലാഭിക്കാമായിരു ന്നു.
ഒരുമാസം ദല്‍ഹി മെട്രോ വൈകൊമ്പോള്‍ നഷ്ടം 65 ലക്ഷം രൂപയാണ് അധിക ചിലവ് വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.12 x 65 = 723.30 കോടി രൂപ വൈകി ക്കൊണ്ടിരിക്കുന്ന ഓരോ വര്‍ഷത്തിനും അധിക ചെലവ് വരും എന്ന് സാരം. പഴയ കഞ്ഞി തന്നെ വിളമ്പുകയാണെങ്കിലും എല്ലാവരും പുതിയ പാത്രമെങ്കി ലും ആക്കി ഒരു മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇവിടെ ജനങ്ങളെ മുഴു വന്‍ വിഢികളാക്കികൊണ്ട് പഴയ പൊട്ടിയ കലത്തില്‍ തന്നെ പഴയ കഞ്ഞി വിളമ്പുന്ന പരിപാടിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരി ക്കുന്നത്. ഇതിപ്പോള്‍ സമയം വൈകിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍ ആകുന്നു. ജനങ്ങളു ടെ എതിര്‍പ്പ് മൂലം 723 കോടി 30 ലക്ഷം കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങിയതി ന് കേരളത്തിലെ ജനങ്ങള്‍ തന്നെ പിഴയൊടുക്കണം. എന്നാലോ കേരളത്തിലെ ജനങ്ങളുടെ താല്‍പര്യമായിരുന്ന ശ്രീധരനെയും അദ്ദേഹത്തിന്‍റെ ഓര്‍ഗനൈ സേഷനായ ദല്‍ഹി മെട്രോയെയും കറിവേപ്പില പോലെ ഒരു മണത്തിനു മാത്രം ആക്കി തീര്‍ത്തിരിക്കുന്നു. കാലം ചെല്ലുമ്പോള്‍ എതിര്‍പ്പ് കുറഞ്ഞു വരും ജന ങ്ങള്‍ക്കും മടുപ്പ് വന്നിരിക്കും എന്നതാണ് ഈ പഴയ നയം തന്നെ പൊടി തട്ടി യെടുത്ത് നടപ്പാക്കുന്നതില്‍ ധാര്‍ഷ്ട്യരാകാന്‍ കാരണം. ഈ ഒരു ഉഡായിപ്പ് കേരളത്തിന്‍റെ മണ്ണില്‍ അനുവദിക്കരുത് . കാരണം നാം നഷ്ടം സഹിച്ചിരിക്കു ന്നു. അപ്പോള്‍ കേന്ദ്ര മന്ത്രി കമല്‍ നാഥ് അടക്കം ഉള്ളവര്‍ക്ക് കമ്മീഷന്‍ കിട്ടുന്ന ഏര്‍പ്പാട് പഴയ പടി പൊടി തട്ടിയെടുക്കുമ്പോള്‍ ആത്മാഭിമാനമുള്ള കേരളീ യര്‍ അനുവദിക്കരുത്. എന്തായാലും ഒറ്റ പ്രമുഖ പത്രങ്ങളിലും ഈ റിപ്പോര്‍ട്ട് വന്നില്ല എന്നതും ദുരൂഹത ഉണ്ടാക്കുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ